തിരുവനന്തപുരം: പന്മന ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 90-മത് മഹാസമാധി വാര്‍ഷികവും പന്മന ആശ്രമ തീര്‍ത്ഥാടനവും 27 മുതല്‍ മെയ് ഒന്നുവരെ നടക്കും. എല്ലാദിവസവും രാവിലെ അഞ്ചുമുതല്‍ മഹാസമാധിപീഠത്തിലും ദേവീക്ഷേത്രത്തിലും വിശേഷാല്‍ പൂജയും നാമാര്‍ച്ചനയും നടക്കും. 27ന് രാവിലെ 8ന് കുമ്പളം സ്മൃതിമണ്ഡപത്തില്‍ ഭദ്രദീപ പ്രകാശനം, 10.30ന് കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, അധ്യക്ഷന്‍ മന്ത്രി ഷിബു ബേബിജോണ്‍, ഉച്ചയ്ക്ക് 1.30ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 4ന് ചര്‍ച്ചാസമ്മേളനം, രാത്രി 7.30ന് നൃത്തസന്ധ്യ. 28ന് രാവിലെ 10ന് കാര്‍ഷികസെമിനാര്‍ ഉദ്ഘാടനം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് 12 മുതല്‍ ക്ലാസുകള്‍ 4.30ന് ചര്‍ച്ചാസമ്മേളനം എം.പി വീരേന്ദ്രകുമാര്‍, 7ന് ഗീതാപ്രഭാഷണം, 10ന് വനിതാസമ്മേളനം, 1.30ന് ഗീതാര്‍ച്ചന, 4.30ന് ചര്‍ച്ചാസമ്മേളനം കെ.പി.മോഹനന്‍, രാത്രി 7.30ന് സംഗീതാര്‍ച്ചന, 30ന് 7.30ന് സോപാനസംഗീതം. 9.30ന് പ്രഭാഷണം, 10ന് മഹാസമാധി സമ്മേളനം ശ്രീ എം.വൈകിട്ട് 3ന് മഹാസമാധി ജ്യോതിസ് സ്വീകരണം, 5.30ന് ചട്ടമ്പിസ്വാമി സ്മാരക തപാല്‍സ്റ്റാമ്പ് പ്രകാശനം. 7.30 മുതല്‍ രുദ്രാഭിഷേകവും കലശപൂജയും.













Discussion about this post