തിരുവനന്തപുരം: ആനയറ കല്ലുംമ്മൂട് ശ്രീപഞ്ചമിദേവീ ക്ഷേത്രത്തില്‍ സഹസ്രകലശ പൂജകള്‍ ആരംഭിച്ചു. ക്ഷേത്ര തന്ത്രി കണ്ടിയൂര്‍ നീലമന ഇല്ലം പ്രശാന്ത് ജി. നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പൂജാദികര്‍മ്മങ്ങള്‍ നടക്കുന്നത്. 25ന് വൈകുന്നേരം 7ന് ശ്രീ കോവിലിന്റെയും ഉപദേവന്മാരുടെയും ശുദ്ധിക്രിയകള്‍. 26ന് രാവിലെ 7ന് ശ്രീ മഹാഗണപതി, ചാമുണ്ഡേശ്വരി എന്നി ഉപദേവതകള്‍ക്ക് കലശാഭിഷേകം, വൈകുന്നേരം സര്‍പ്പബലി. 27ന് രാവിലെ 7ന് അയ്യപ്പന്‍, ഭദ്രകാളി ഉപദേവതകള്‍ക്ക് കലശാഭിഷേകം, വൈകുന്നേരം കൂട്ടുഭഗവതിസേവ. 28ന് രാവിലെ 7ന് തത്വകലശാഭിഷേകം, ഉച്ചയ്ക്ക് 12ന് ബ്രഹ്മകലശപൂജ. പുനപ്രതിഷ്ഠാ ദിനമായ 29ന് രാവിലെ 8ന് കുംഭേശ കലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകുന്നേരം പുഷ്പാഭിഷേകം.













Discussion about this post