ഗുരുവായൂര്‍: നവീകരണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടപ്പുര പൊളിച്ചുമാറ്റുന്നു. തിങ്കളാഴ്ച മുതല്‍ നിലവിലുള്ള നടപ്പുര പൊളിച്ച് തുടങ്ങും. കുംഭകോണത്തെ ശ്രീ ഗുരുവായൂരപ്പന്‍ ഭക്ത സേവാസംഘത്തിന്റെ വഴിപാടായാണ് പുതിയ നടപ്പുര പണിയുന്നത്. രണ്ടുമാസംകൊണ്ട് പുതിയ നടപ്പുരയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
കിഴക്കേ ഗോപുരം മുതല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം വരെയാണ് പൊളിച്ചുനീക്കുന്നത്. കിഴക്കേ നടപ്പുരയുടെ ദീപസ്തംഭം തെളിയിക്കല്‍ വഴിപാട് നടപ്പുരയുടെ പണിതീരുന്നതുവരെ നിര്‍ത്തിവച്ചു. കല്യാണമണ്ഡപം വൈജയന്തി കെട്ടിടത്തിന്റെ മുന്‍വശത്ത് മാറ്റിസ്ഥാപിക്കും. കിഴക്കേ നടയില്‍ ദീപസ്തംഭത്തിന് മുമ്പില്‍ നിന്നുള്ള ദര്‍ശനം തടസ്സപ്പെടാന്‍ സാധ്യതയുള്ളതായും ദേവസ്വം അധികൃതര്‍ അറിയിച്ചു.














Discussion about this post