തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുളള സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരത്തിനും യുവജനക്ലബ്ബുകള്‍ക്കുമുളള 2013 ലെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 18 നും 40 നും പ്രായമുളള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. കൃഷി, സംരംഭകത്വം, സാമൂഹിക പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം, കല, സാഹിത്യം, കായികം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തിക്കാണ് അവാര്‍ഡ് നല്‍കുക. അവാര്‍ഡിന് സ്വയം അപക്ഷിക്കുകയോ മറ്റൊരു വ്യക്തിക്ക് നാമനിര്‍ദ്ദേശം നല്‍കുകയോ ചെയ്യാം.
യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്‌തിട്ടുളള യൂത്ത് ക്ലബ്ബുകളില്‍ മികച്ചതിനുളള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. മാതൃകാ അപേക്ഷാഫോറത്തിനും കൂടുതല്‍ വിശദാംശങ്ങള്‍ക്കും യുവജനക്ഷേമ ബോര്‍ഡിന്റെ പട്ടത്തുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ യുവജനകേന്ദ്രം, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം-695004, ഫോണ്‍: 0471 2555740,
Discussion about this post