തിരുവനന്തപുരം: കൈമനം മാതാ അമൃതാനന്ദമയി മഠത്തില്‍ ശനിയാഴ്ച രാവിലെ ഏഴിന് അമൃത സമഗ്ര ധ്യാനപരിശീലനം, പ്രമേഹ നിയന്ത്രണത്തിനുള്ള പ്രത്യേക യോഗപരിശീലനം എന്നിവയോടെ ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഒമ്പതുമണിക്ക് ഗുരുപാദുക പൂജയും അര്‍ച്ചനയും. തുടര്‍ന്ന് ഏകദിന ആധ്യാത്മിക ശിബിരം സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. മുഖ്യപ്രഭാഷണം എന്‍. സോമശേഖരനും സംശയനിവാരണം ബ്രഹ്മചാരി ശിവാമൃത ചൈതന്യയും നിര്‍വഹിക്കും. അഞ്ചുമണിക്ക് ഇഷ്ടസിദ്ധിപൂജ, ഏഴിന് നവഗ്രഹഹോമം, രാഹുപൂജ എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.
Discussion about this post