Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

by Punnyabhumi Desk
Aug 13, 2014, 02:11 pm IST
in സനാതനം

ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍നായര്‍

നിഷ്‌കാരണാ നിഷ്‌കളങ്കാ നിരുപാധിര്‍ നിരീശ്വരാ
നീരാഗാ രാഗമഥനാ നിര്‍മദാ മദനാശിനി

Lalitha-1-pbകാരണം, കളങ്കം (പാപം, മാലിന്യം, ഉപാധി (പകരം വയ്ക്കാവുന്ന മറ്റൊന്ന്, ഈശ്വരന്‍ (നാഥന്‍) ഇവയില്‍ ഒന്നും തന്നെ അമ്മയ്ക്കില്ല. (നിരുപാധിഃ – നിരീശ്വരാ) കാരണങ്ങള്‍ക്കെല്ലാം കാരണവും ഉപാധികള്‍ക്കൊക്കെ ഉപാധിയും അമ്മയാണല്ലോ. പാപശമനിയായ അമ്മയെ ഒരു പാപവും സ്പര്‍ശിക്കില്ല. ഈശ്വരിക്കുമുകളില്‍ ഒരീശ്വരന്‍ സാധ്യമല്ല. തനിക്ക് ഒന്നിനോടും ഒരു ഭ്രമവും (രാം (നീര് -രാഗാ) ഇല്ലാത്തതിനാല്‍ ദേവി ഭക്തരുടെ മനസ്സിലെ രാഗാദിവികാരങ്ങളെ നശിപ്പിക്കുന്നു (മഥനാ); ഗര്‍വ് (മദം) ഇല്ലാത്തതിനാല്‍ ഏവരുടെയും ഗര്‍വിനെ ഇല്ലാതാക്കുന്നു.

നിശ്ചിന്താ നിരഹങ്കാരാ നിര്‍മോഹാ മോഹനാശിനീ
നിര്‍മമാ മമതാഹന്ത്രീ നിഷ്പാപാ പാപനാശിനീ

നിഷ്‌ക്രോധാ ക്രോധശമനീ നിര്‍ലോഭാ ലോഭനാശിനീ
നിസ്സംശയാ സംശയഘ്‌നീ നിര്‍ഭവാ ഭവനാശിനീ

നിര്‍വികല്‍പാ നിരാബാധാ നിര്‍ഭേദാ ഭേദനാശിനീ
നിര്‍നാശാ മൃത്യുമഥനീ നിഷ്‌ക്രിയാ നിഷ്പരിഗ്രഹാ

നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ
ദുര്‍ലഭാ ദുര്‍ഗമാ ദുര്‍ഗാ ദുഃഖഹന്ത്രീ സുഖപ്രദാ

(ദുഃഖ) ചിന്തകളില്ലാത്തതിനാല്‍ ഞാനെന്ന ഭാവത്തെ (അഹങ്കാരത്തെ) നശിപ്പിക്കുന്നു. എന്റേത് (മമ) എന്ന തോന്നലില്ലായ്കയാല്‍ ഭക്തഹൃദയങ്ങളിലുദിക്കുന്ന മമതയെ (എന്റേത് എന്ന തോന്നലിനെ) വകവരുത്തുന്നു. പാപമൊന്നും ഇല്ലായ്കമൂലം ഭക്തരുടെ പാപങ്ങളെ നശിപ്പിക്കുന്നു. ക്രോധത്തിനു ലക്ഷ്യമല്ലാത്തതുനിമിത്തം അന്യമാനസങ്ങളിലെ ക്രോധം ശമിപ്പിക്കുന്നു. ലോഭം അഥവാ ലുബ്ധ് ഇല്ലായ്കമൂലം മറ്റുള്ളവരുടെ സംശയങ്ങള്‍ക്ക് അറുതിവരുത്തുന്നു. ദേവിക്ക് ഉല്‍പത്തിയില്ലാത്തതുനിമിത്തം ഭക്തര്‍ക്കും ജന്മദുഃഖനാശം സംഭവിക്കുന്നു. ദേവി മാറ്റങ്ങള്‍ക്കെല്ലാം അതീതയാണ് (വികല്‍പം = മാറ്റം) ദേവി ഭക്തരുടെ (നരക) ദുഃഖം (ആബാധ) ഇല്ലാതാക്കുന്നു. ദേവി ഭേദചിന്തയേ ഇല്ലാത്തവളാകയാല്‍ എല്ലാവിധ ഭേദങ്ങളെയും ഇല്ലാതാക്കുന്നു. നാശമറ്റവളാകമൂലം (നിര്‍നാശാ) മരണത്തെത്തന്നെ നശിപ്പിക്കുന്നു. സദാ എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന സാധാരണരില്‍ നിന്നു സ്വീകരിക്കുന്നില്ല (പരിഗ്രഹിക്കുന്നില്ല). ദേവിക്കു തൂല്യം എന്നു കരുതാവുന്ന ഒന്നും തന്നെയില്ല. കറുകറുത്ത് അഴകിയന്ന മുടിയാര്‍ന്നവളാണ് (നീലചികുരാ) ഒരപായവും ബാധിക്കാത്തവളാകയാല്‍ എല്ലാ അപായങ്ങളെയും ഒഴിവാക്കുന്നു. ഒരതിക്രമവും (അത്യയം) (നിര്-അത്യയാ) ദേവിയെ ബാധിക്കില്ല (സ്വന്തം നിയമങ്ങളെ അമ്മ അനുസരിക്കുന്നു). വശപ്പെടുത്താനോ സ്വാധീനിക്കാനോ ആര്‍ക്കും എളുപ്പമല്ലാത്തവളാണു ദേവി. അതുപോലെ തന്നെ അമ്മയെ സമീപിക്കാനും എളുപ്പമല്ല. ദുര്‍ലഭാ – ദുര്‍ഗമാ എന്നു പദം പിരിച്ചാല്‍ ദേവി നിഷ്‌കളങ്ക ഭക്തര്‍ക്ക് സമീപിക്കാന്‍ വിഷമമില്ലാത്തവളാണ് എന്ന അര്‍ത്ഥം കിട്ടും. സമസ്തജീവജാലങ്ങള്‍ക്കും ഉണ്ടാവുന്ന എല്ലാത്തരം ദുഃഖങ്ങളെയും നശിപ്പിക്കുകയും സര്‍വവിധസുഖങ്ങളെയും നല്‍കുകയും ചെയ്യുന്നവളാണ് അമ്മ (നിര് – ആബാധാ)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies