ന്യുഡല്‍ഹി: പെട്രോള്‍ വില 1.82 രൂപ കുറച്ചു, ഡീസല്‍ വില 50 പൈ സ കൂട്ടി. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെത്തുടര്‍ന്നാണ് ആനുപാതികമായി പെട്രോള്‍ വില എണ്ണക്കമ്പനികള്‍ പുതുക്കിയത്. 50 പൈസ വര്‍ധിക്കുന്നതോടെ ഡീസല്‍ വിലയും ക്രൂഡ് ഓയില്‍ വിപണി നിലവാരത്തിന് ഒപ്പമെത്തും.
ഡീസല്‍ വില വിപണി നില വാരത്തിലെത്തുന്നതോടെ വില നിയന്ത്രണം നീക്കാനാണ് യുപിഎ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. സബ്സിഡി ഇല്ലാത്ത ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോയുടെ പാചകവാതക സിലിണ്ടറിന്റെ വില 19 രൂപയും വാണിജ്യാവശ്യത്തിനുള്ള 19.2 കിലോയുടെ സിലിണ്ടറിനു 32 രൂപയും കുറഞ്ഞിട്ടുണ്ട്.
Discussion about this post