തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച് 21 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ വലിയ ഗണപതിഹോമം നടക്കും. വലിയ ഗണപതിഹോമത്തിന് ബുക്കിങ് ആരംഭിച്ചു. വിജയദശമി ദിവസമായ മൂന്നിന് രാവിലെ 8.30 മുതല്‍ ശ്രീ വേദവ്യാസ മഹര്‍ഷിയുടെ നടയില്‍ കുട്ടികളെ എഴുത്തിനിരുത്തും. ഇതിനുള്ള ബുക്കിങ്ങും തുടങ്ങി.












