തിരുവനന്തപുരം: പൂജപ്പുര നാഗര്‍ കാവിലെ ആയില്യ ഉത്സവം 19, 20, 21 തീയതികളില്‍ നടക്കും. ഉത്സവത്തോടനുബന്ധിച്ച് കളമെഴുത്തും സര്‍പ്പംപാട്ടും സര്‍പ്പബലിയും ഉണ്ടാകും.
വെള്ളിയാഴ്ച രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.30 ന് കലശപൂജ, വൈകുന്നേരം 3 ന് കളമെഴുത്തും സര്‍പ്പം പാട്ടും, ഉച്ചയ്ക്ക് 12 ന് അന്നദാനം. ശനിയാഴ്ച രാവിലെ 9 ന് നവഗ്രഹശാന്തിഹോമം, 10.30 ന് രാഹുഗ്രഹപൂജ, 6 ന് കഥകളിപുരസ്‌കാരം ലഭിച്ച നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയെ സിനിമാ സംവിധായകന്‍ ശ്രീകുമാരന്‍തമ്പി ആദരിക്കുന്നു. 7.30 ന് പുഷ്പാഭിഷേകം.
21 ന് രാവിലെ 7 മുതല്‍ ആയില്യപൂജവരെ പുള്ളുവന്‍പാട്ട്, ഉച്ചയ്ക്ക് 12.30 ന് നാഗരൂട്ട്, 1.30 ന് ആയില്യപൂജ, 2ന് നിവേദ്യവിതരണം, 7.45 ന് സര്‍പ്പബലി.
Discussion about this post