പനച്ചിക്കാട്: ദക്ഷിണമൂകാംബി സരസ്വതിക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ദേശീയ സംഗീതനൃത്തോത്സവം തുടങ്ങി. നവരാത്രിമണ്ഡപത്തില്‍ നടന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജര്‍ കെ.എന്‍. നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.
Discussion about this post