ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച രാത്രി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരക പുരസ്‌കാരം പ്രശസ്ത സംഗീതഞ്ജന്‍ മങ്ങാട് നടേശന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ സമ്മാനിച്ചു.
ഗുരുവായൂരപ്പന്റെ 10 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണപ്പതക്കവും 50,001 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങിയ പുരസ്‌കാരമാണ് ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരക പുരസ്‌കാരം. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ആധ്യക്ഷ്യം വഹിച്ചു. ഭരണസമിതിയംഗങ്ങളായ അഡ്വ. കെ. സുരേശന്‍, എന്‍. രാജു, അഡ്വ. എം. ജനാര്‍ദ്ദനന്‍, കെ. ശിവശങ്കരന്‍, അനില്‍ തറനിലം, കളക്ടര്‍ എം.എസ്. ജയ, ചെമ്പൈ സംഗീതോത്സവം സബ് കമ്മിറ്റിയംഗങ്ങളായ പാലാ സി.കെ. രാമചന്ദ്രന്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, തിരുവിഴ ശിവാനന്ദന്‍, വൈക്കം ബി. വേണുഗോപല്‍, തിരുവനന്തപുരം വി. സുരേന്ദ്രന്‍, എന്‍. ഹരി, ചെമ്പൈ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post