പത്തനംതിട്ട: ആന്മുള ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് ഒരുകോടി രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇടിഞ്ഞുവീണ പടിഞ്ഞാറേ ഗോപുരം പുനര്‍നിര്‍മ്മിക്കാന്‍ തയാറാക്കിയ 55.67 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഹൈക്കോടതിയുടെ അനുമതി ലഭിക്കാന്‍ ഓംബുഡ്സ്മാന്‍ മുഖേന സമര്‍പ്പിച്ചിരിക്കുകയാണ്.
ആനക്കൊട്ടില്‍ നിര്‍മിക്കാന്‍ 14.70 ലക്ഷം രൂപയുടെ പണികള്‍ ക്ഷേത്ര ഉപദേശക സമിതിയെ എല്‍പ്പിച്ചു. മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് സ്ഥാപിക്കാന്‍ അനുവദിച്ച സ്ഥലത്ത് പണി ഉടന്‍ ആരംഭിക്കുമെന്ന് പള്ളിയോട സേവാസമിതി അറിയിച്ചിട്ടുണ്ട്. ലാട്രിന്‍ കോംപ്ളക്സ് നിര്‍മിക്കാന്‍ നടപടിയെടുക്കാന്‍ ദേവസ്വം ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. ദേവസ്വം സദ്യാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി. ആന്മുള ക്ഷേത്രം സംരക്ഷിക്കാന്‍ മുന്തിയ പരിഗണനയാണ് ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ളതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍ നായര്‍ അറിയിച്ചു.
Discussion about this post