സന്നിധാനം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഗോവിന്ദന്‍ നായര്‍ സന്നിധാനത്തുള്ള വിവിധ സൗകര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ അപ്പം, അരവണ കൗണ്ടറുകള്‍ സന്ദര്‍ശിച്ചു. ദേവസ്വം വിജിലന്‍സ് വിഭാഗത്തില്‍ ഘടിപ്പിച്ചിട്ടുള്ള സി സി ടി വി വഴി ഭണ്ഡാരത്തിന്റെ പ്രവര്‍ത്തനവും അദ്ദേഹം നിരീക്ഷിച്ചു. ബോര്‍ഡ് അംഗം പി കെ കുമാരനും സന്നിധാനത്ത് എത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി.
Discussion about this post