ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് മെഡല്‍ദാന ചടങ്ങില്‍ വെങ്കല മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ചതിന് ബോക്‌സിംഗ് താരം സരിത ദേവിയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ ഒരു വര്‍ഷത്തേയ്ക്ക് വിലക്കി. ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ച് ശിക്ഷ ഒരു വര്‍ഷമായി ചുരുക്കുകയായിരുന്നു. ആജീവനാന്ത വിലക്കിനാണ് നേരത്തെ അസോസിയേഷന്‍ ആലോചിച്ചിരുന്നത്.
റഫറിയുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്ന് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സെമിഫൈനലില്‍ തോറ്റ സരിത മെഡല്‍ദാന ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ താരത്തിന് മെഡല്‍ സമ്മാനിച്ചതാണ് വിവാദമായത്. സംഭവത്തില്‍ സരിത പിന്നീട് മാപ്പ് പറഞ്ഞെങ്കിലും അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ നടപടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post