ആലുവ : കിഴക്കേ കടുങ്ങല്ലൂര്‍ ചാറ്റുകുളം മഹാദേവക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രമശ്രീ ഇടപ്പിള്ളിമന ദേവനാരായണന്‍ നമ്പൂതിരിയുടെയും,ക്ഷേത്രം മേല്‍ശാന്തി മാവലശ്ശേരി നാരയണന്‍ നമ്പൂതിരി യുടെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ഇന്ന് വൈകിട്ട് 6.45ന് തിരുവാതിരകളി, 7.30ന് ശ്രീ പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി, 31ന് രാത്രി 7ന് നൃത്തനൃത്യങ്ങള്‍, ജനവരി ഒന്നിന് വൈകിട്ട്6.45ന് പഞ്ചരത്‌നകീര്‍ത്തനാലാപനം, 9ന് നാടകം ,2ന് വൈകിട്ട് 7ന് ചാക്യാര്‍കൂത്ത്, രാത്രി 8ന് മേജര്‍സെറ്റ് കഥകളി, 3ന് രാത്രി 10 ന് ഗാനമേള. 4ന് വലിയവിളക്ക്. രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 11ന് ആനയൂട്ട്, വൈകിട്ട് 4ന് പകല്‍പ്പൂരം, 5ന് ആറാട്ട് രാവിലെ 8ന് കൊടിയിറക്കം ,10.30 മുതല്‍ ആറാട്ടുസദ്യ, വൈകിട്ട് 4ന് ആറാട്ടെഴുന്നളളിപ്പ്, 6.30ന് ആറാട്ട്(ആലുവാ മണപ്പുറത്ത്) , തുടര്‍ന്ന് താള,മേളങ്ങള്‍ ,കരകാട്ടം,കുംഭകളി എന്നിവയോടെ തിരിച്ചെ ഴുന്ന ള്ളത്ത് ,ക്ഷേത്രത്തില്‍ എത്തുന്ന ഭ്ഗവാനുമുന്നില്‍ തിരുവാതിരകളി ,കരിമരുന്ന് പ്രയോഗം 10.30ന് ആറാട്ടുവിളക്കോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
Discussion about this post