കൊച്ചി: ശ്രീരാമദാസ മഠം ദേവസ്ഥാനമായ കൊച്ചി ഇടപ്പള്ളിയിലുള്ള മയിലാളത്ത് ശിവക്ഷേത്രത്തില്‍ ജനുവരി 10, 12, 13 തീയതികളിലായി ശ്രീരുദ്രധാര, ലക്ഷാര്‍ച്ചന, വേദജപം എന്നിവ നടക്കുന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂജകള്‍ നടക്കുന്നത്. എല്ലാദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 ന് പ്രസാദ ഊട്ട് ഉണ്ടായിരിക്കും.
Discussion about this post