തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. ദേവീ സ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയത്. ഇനി ഒമ്പത് നാളുകള്‍ സ്തീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്കായിരിക്കും. മാര്‍ച്ച് അഞ്ചിനാണ് പൊങ്കാല. ആദ്യദിനത്തില്‍ അഭൂതപൂര്‍വമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.
മൂന്നാം ഉത്സവദിവസമായ വെള്ളിയാഴ്ച രാവിലെ കുത്തിയോട്ട വ്രതം ആരംഭിക്കും. ഈ വര്‍ഷം കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നത് പന്ത്രണ്ട് വയസ്സിന് താഴെപ്രായമുള്ളള്ള 830 ബാലന്‍മാരാണ്. വ്രതശുദ്ധിയോടെ ഏഴു ദിവസം ക്ഷേത്രത്തില്‍ കഴിയുന്ന ഇവര്‍ ദേവിക്ക് മുന്നില്‍ 1008 നമസ്‌കാരം പൂര്‍ത്തിയാക്കുന്നതോടെ കുത്തിയോട്ടത്തിനുള്ള ചൂരല്‍ക്കുത്ത് നടക്കും.
Discussion about this post