നേമം: വെള്ളായണി ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17ന് ആരംഭിക്കും. പൊങ്കാല 22 ന് നടക്കും. 16ന് വൈകുന്നേരം അഞ്ചിന് നേമം കച്ചേരിനടയില്‍ നിന്നും തിരുവാ ഭരണ ഘോഷ യാത്ര ക്ഷേത്ര സന്നിധിയിലെത്തും. 17മുതല്‍21വരെ ഉത്സവദിവസ ങ്ങളില്‍ ഉച്ചയ്ക്ക് 12.30ന് അന്ന ദാനം, 1.15 ന് ഉച്ചപൂജ, ദീപാരാധന, വൈകുന്നേരം ആറിന് കലാപരിപാടികള്‍, രാത്രി 7.30ന് വിളക്ക് പൂജ 8.30 ന് കലാപരിപാ ടികള്‍ എന്നിവയുണ്ടായിരിക്കും.
അശ്വതി പൊങ്കാല ദിവസമായ 22ന് രാവിലെ ആറിന് നടതുറക്കല്‍ തുടര്‍ന്ന് ഗണപതിഹോമം, എട്ടിന് തങ്കതിരുമുടി പുറത്തെഴുന്നള്ളിപ്പ്, 10.15 ന് പൊങ്കാല, 10.30 ന് ആത്മീയ പ്ര ഭാഷണം, 11ന് അന്നദാനം, ഉച്ചയ്ക്ക് 1.30ന് പൊങ്കാല നിവേദ്യം, വൈകു ന്നേരം ആറിന് ആത്മീയ പ്രഭാഷ ണം, രാത്രി 7.15ന് വെള്ളായണി ദേ വീ ഗീതങ്ങള്‍, എട്ടിന് കളങ്കാവല്‍, 9.30 ന് കരിമരുന്ന് പ്രയോഗം, 9.45 ന് ഡാന്‍സ്, 11.15 ന് ബാലെ ,12 ന് വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടായിരിക്കും.
Discussion about this post