പത്തനംതിട്ട: മരാമണ്‍ തിരുവഞ്ചാംകാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉല്‍സവവും ഭാഗവത സപ്താഹ യജ്ഞവും 18 മുതല്‍ 24 വരെ നടക്കും. 18ന് രാവിലെ എട്ടിനു കൊടിക്കൂറ സമര്‍പ്പണം. 9.37നും 9.51നും മധ്യേ കൊടിയേറ്റ്. തുടര്‍ന്നു ഭാഗവത സപ്താഹയജ്ഞം ആരംഭിക്കും.
ദിവസവും രാവിലെ ഭാഗവതപാരായണംഉണ്ടായിരിക്കും. 21ന് അന്നദാനത്തിനു ശേഷം വൈകിട്ട് 5.30 വരെ കുട്ടികളുടെ അഭിവൃദ്ധിക്കായി വിദ്യാഗോപാലമന്ത്രാര്‍ച്ചന.
22ന് രുക്മിണീസ്വയംവരം. ഉച്ചയ്ക്ക് ഒന്നിനു സമൂഹസദ്യ. വൈകിട്ട് അഞ്ചിനു കുടുംബങ്ങളുടെയും നാടിന്റെയും അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി മഹാസര്‍വൈശ്വര്യപൂജ. സമാപനദിവസമായ 24ന് ഏഴിനു കലശപൂജ. 4.30ന് മാരാമണ്‍ വള്ളപ്പുര കടവിലേക്ക് അവഭൃഥസ്‌നാന ഘോഷയാത്ര. ആറിനു ഘോഷയാത്രവരവ് ക്ഷേത്രത്തിലേക്ക്.
Discussion about this post