ഗുരുവായൂര്‍: ചാലക്കുടി മൂര്‍ക്കന്നൂര്‍ മന ശ്രീഹരി നമ്പൂതിരിയെ (46) ഗുരുവായൂര്‍ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസമാണ് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയാവുക. 2007 ഏപ്രിലില്‍ ശ്രീഹരി നമ്പൂതിരി മേല്‍ശാന്തിയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്.
നമസ്‌കാര മണ്ഡപത്തില്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ മേല്‍ശാന്തി മൂന്നൂലം ഭവന്‍ നമ്പൂതിരി നറുക്കെടുത്തു.
Discussion about this post