സിഡ്‌നി: ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിലെത്തി. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ ഒന്‍പതു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക 37.2 ഓവറില്‍ 133 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഓപ്പണര്‍ ഡി കോക്കും(78), ഡുപ്ലെസിസും(21) പുറത്താകാതെ നിന്നു. ഹഷീം അംല 16 റണ്‍സെടുത്ത് പുറത്തായി. ഇതാദ്യമായണ് ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിലെ ഒരു നോക്കൗട്ട് മല്‍സരം വിജയിക്കുന്നത്.












