തിരുവനന്തപുരം: പാല്‍ക്കുളങ്ങര ശ്രീഭഗവതിക്ഷേത്രം 32 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ശ്രീകോവിലിന്റെ മേല്‍ക്കൂര പുതുക്കിപ്പണിയുന്നതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാവുകളും കുളങ്ങളും സംരക്ഷിക്കുന്ന സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി 18 ലക്ഷം രൂപ ചെലവിലാണ് ക്ഷേത്രക്കുളം നവീകരിക്കുന്നത്. ദേവസ്വം ബോര്‍ഡ്, നാല് ലക്ഷം രൂപ ചെലവില്‍ ഗണപതി കോവില്‍ പുതുക്കിപ്പണിതുകഴിഞ്ഞു. പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് ശ്രീകോവിലിന്റെ മേല്‍ക്കൂര പുതുക്കി പണിയുന്നതെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ പി. പത്മകുമാര്‍, പി. അശോക് കുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന്‍, അഡ്വ. എം. കേശവന്‍കുട്ടി നായര്‍, എസ്. ജയകുമാര്‍, സജീവ് ചന്ദ്രന്‍ നായര്‍, കെ. ഗോപാലകൃഷ്ണന്‍ നായര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ രവി എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post