തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകളില്‍ ബി.പി.എല്‍ വിഭാഗം കാര്‍ഡുടമകള്‍ക്ക് അരിവിഹിതം ഇരുപത്തിയഞ്ച് കിലോഗ്രാം ആയും എപിഎല്‍ വിഭാഗക്കാര്‍ക്ക് പത്ത് കിലോഗ്രാം ആയും വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ഉത്തരവു നല്‍കിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എ.പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങളിലെ കാര്‍ഡുടമകള്‍ക്ക് റേഷനുപുറമെ അനുവദിച്ചു വന്നിരുന്ന അധികവിഹിതത്തിന്റെ അലോട്ട്‌മെന്റ് കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് ഈ വര്‍ദ്ധന. 2015 ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതം വര്‍ദ്ധിപ്പിച്ച അളവില്‍ത്തന്നെ ലഭിക്കുന്നതാണെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിന് സാധാരണ റേഷന്‍ വിഹിതത്തിനുപുറമെ അധികവിഹിതം 2015-16 സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിച്ചുകിട്ടാതെവന്ന സാഹചര്യത്തില്‍, എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് അരിവിഹിതം ആറു കിലോഗ്രാം ആയും ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് പതിനെട്ട് കിലോഗ്രാം ആയും കുറവു വരുത്തിയിരുന്നു.
Discussion about this post