പമ്പ: വിഷുക്കണി ദര്‍ശനത്തിനായി ശബരിമലയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയായിരുന്നു വിഷുക്കണിദര്‍ശനം. വിഷു തലേന്ന് രാത്രിയില്‍ അത്താഴപൂജ കഴിഞ്ഞതോടെ മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശ്രീകോവിലില്‍ കണിയൊരുക്കല്‍ നടന്നു. രണ്ട് ഉരുളികളിലായിട്ടാണ് കണിയൊരുക്കിയത്.
പുലര്‍ച്ചെ നാലിനു നട തുറന്നു നിലവിളക്കുകള്‍ കൊളുത്തി ആദ്യം അയ്യപ്പസ്വാമിയെ കണികാണിച്ചു. പിന്നീട് ഭക്തരെയും. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. മാളികപ്പുറം, പമ്പാഗണപതി കോവില്‍ ക്ഷേത്രങ്ങളിലും വിഷുക്കണിദര്‍ശനം ഒരുക്കിയിരുന്നു.
Discussion about this post