തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്ക് പുറമെ എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയുയര്‍ന്നു. പാറമേക്കാവില്‍ സിംഹമുദ്രയും തിരുവമ്പാടിയില്‍ സപ്തവര്‍ണത്തിലുമുള്ള കൊടിയാണു കൊടിമരത്തില്‍ ചാര്‍ത്തിയത്. മേളത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ എഴുന്നെള്ളിപ്പും ഉണ്ടായിരുന്നു. 27ന് സാംപിള്‍ വെടിക്കെട്ടും 28ന് ചമയപ്രദര്‍ശനവും നടക്കും. 29നാണ് പൂരം.
Discussion about this post