തിരുവനന്തപുരം: തമ്പാനൂരിലുണ്ടാവുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ കനത്തമഴയ്ക്ക് മുന്‍പ് നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. തമ്പാനൂരിലെ വെള്ളക്കെട്ടിനിടയാകുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നതിനുള്ള കനാലുകളില്‍ മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ കയ്യേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായി വെള്ളം സംഭരിക്കപ്പെട്ടിരുന്ന കുളങ്ങള്‍ നികത്തപ്പെട്ടിട്ടുണ്ട്. തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. ഒരു മാസത്തിനകം വെള്ളക്കെട്ട് നിയന്ത്രണ വിധേയമാക്കാന്‍ നടപടിയുണ്ടാകും. ജനങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. തമ്പാനൂര്‍ ജുമാ മസ്ജിദിന് സമീപത്തെ ഓടയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം സന്ദര്‍ശിച്ചത്.
ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.സുരേഷ്‌കുമാര്‍, ചീഫ് സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ഡോ.കെ.വാസുകി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ് പരിസരത്തെ ഓടകള്‍, കിഴക്കേക്കോട്ട, തകരപ്പറമ്പ്, വഞ്ചിയൂര്‍ തുടങ്ങിയ ഇടങ്ങളിലും വെള്ളമൊഴുക്ക് തടസപ്പെടുന്ന പ്രദേശങ്ങളില്‍ സംഘം നേരിട്ടെത്തി പരിശോധന നടത്തി.
Discussion about this post