തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാര്‍ അദാനി ഗ്രൂപ്പിനു നല്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ലഭിച്ച ശേഷം രണ്ടു ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം നടക്കും. കരാര്‍ അദാനി ഗ്രൂപ്പിന് തന്നെ നല്കാമെന്ന ഉന്നതാധികാര സമിതിയുടെ ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതി ഇനി വൈകിപ്പിക്കില്ലെന്നും എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്തു മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അദാനിക്ക് കരാര്‍ നല്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. വിഴിഞ്ഞം അദാനിക്ക് തീറെഴുതാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ വാദം തള്ളിയ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് നിയമസഭയിലും തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
Discussion about this post