പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം ജൂണ്‍ 15ന് വൈകിട്ട് 5.30ന് തുറക്കും. 20ന് രാത്രി 10ന് അടയ്ക്കും. ഈ മാസം 16 മുതല്‍ 20 വരെ പതിവു പൂജകള്‍ക്കു പുറമെ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമനന പൂജയും നടക്കും. ഈ ദിവസങ്ങളില്‍ നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവ ഉണ്ടായിരിക്കും. ജൂണ്‍ 20ന് തിരുനട അടച്ചാല്‍ കര്‍ക്കടക മാസ പൂജകള്‍ക്കായി ജൂലൈ 16 നന് വൈകിട്ട് വീണ്ടും തുറക്കും.
Discussion about this post