തിരുവനന്തപുരം: ശബരിമലയുടെ പൂങ്കാവനമായ നിലയ്ക്കലിലെ മഹാദേവക്ഷേത്രം, പള്ളിയറക്കാവ് ദേവീക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ കുംഭാഭിഷേകവും, ശുദ്ധികലശവും നടത്തുന്നു. ബുധനാഴ്ച രാവിലെ 10നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍. പുതിയ ശ്രീകോവിലുകളുടെ പണികള്‍ പൂര്‍ത്തിയായ നിലയ്ക്കല്‍ – പള്ളിയറക്കാവ് ക്ഷേത്രങ്ങളില്‍ കുംഭാഭിഷേകവും, ശുദ്ധികലശവും നടത്തണമെന്നുള്ള ശബരിമല തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിത്.
തന്ത്രി കണ്ഠരു രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവസ്വം ബോര്‍ഡാണ് ചടങ്ങുകള്‍ നടത്തുന്നത് 2014 ജൂലൈ ഒന്‍പത് പുനഃപ്രതിഷ്ഠ നടത്തി ഒരു വര്‍ഷം കൊണ്ടാണ് പുതിയ ശ്രീകോവിലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1.19 കോടി രൂപ നിര്‍മാണത്തിന് ചെലവായി. ശബരിമലയും പമ്പയും കഴിഞ്ഞാല്‍ ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ് നിലയ്ക്കലിലെ അമ്പലങ്ങള്‍.
Discussion about this post