തിരുവനന്തപുരം: സംസ്ഥാനത്തെ കാവുകളുടെയും കുളങ്ങളുടെയും സംരക്ഷണത്തിന് പത്തുകോടി രൂപ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന ഈ പദ്ധതിക്കുവേണ്ടി കഴിഞ്ഞ വര്‍ഷം പത്തുകോടി രൂപ വിനിയോഗിച്ചതായും മന്ത്രി അറിയിച്ചു.
18 ലക്ഷം രൂപ വിനിയോഗിച്ച് പാല്‍ക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുളത്തിന്റെ, നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശ്രീവരാഹം, ശ്രീകണ്‌ഠേശ്വരം എന്നിവയുള്‍പ്പെടെ, തിരുവനന്തപുരം നഗരത്തിലെ, പ്രധാനക്ഷേത്രങ്ങളിലെ കുളങ്ങളുടെ നവീകരണം പൂര്‍ത്തിയായി. ഇരവിപേരൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പുത്തന്‍ചന്ത സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളിലെ കുളങ്ങളുടെ നവീകരണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, ചീഫ് എഞ്ചിനീയര്‍ വി. ശങ്കരന്‍പോറ്റി, കൗണ്‍സിലര്‍ പി. അശോക് കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഗോപകുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ മുരളീധരന്‍നായര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ രവി, കെ. ഗോപാലകൃഷ്ണന്‍നായര്‍, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് എസ്. ജയകുമാര്‍, വൈസ് പ്രസിഡന്റ് സുകുമാരന്‍നായര്‍, സെക്രട്ടറി സജീവ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post