തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി ദിനത്തില്‍ രാവിലെ ആരാധനയോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് അഹോരാത്ര രാമായണ പാരായണവും ജ്യോതീക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന, കഞ്ഞിസദ്യ, അമൃതഭോജനം, പൂമൂടല്‍, ഭജന എന്നിവ നന്നു. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.












