തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഒക്ടോബര്‍ 14 മുതല്‍ 23 വരെ നടക്കും. വിജയദശമി ദിവസം രാവിലെ 6.45ന് പൂജയെടുപ്പിന് ശേഷം ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലുള്ള പ്രാര്‍ഥനാ മണ്ഡപത്തില്‍ മേല്‍ശാന്തി, സഹ മേല്‍ശാന്തിമാര്‍ എന്നിവരും ചട്ടമ്പിസ്വാമി സ്മാരക മന്ദിരത്തില്‍ കവടിയാര്‍ രാമചന്ദ്രന്‍, ഡോ. ശാന്തകുമാരി എന്നിവരും കുഞ്ഞുങ്ങള്‍ക്ക് വിദ്യാരംഭം നടത്തുന്നതാണ്.
14 മുതല്‍ 22 വരെ വൈകീട്ട് രാത്രി സംഗീത-നൃത്തപരിപാടികള്‍, ഭജന എന്നിവ ഉണ്ടായിരിക്കും.
Discussion about this post