Friday, January 27, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home എഡിറ്റോറിയല്‍

വിജയദശമി: ഗുരുശിഷ്യബന്ധത്തിന്റെ തുടക്കം

by Punnyabhumi Desk
Oct 15, 2021, 05:00 am IST
in എഡിറ്റോറിയല്‍
Swamiji Akshara punnyam (File photo)
ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകരുന്നു. (ഫയല്‍ ചിത്രം)

അറിവിന്റെ വെളിച്ചത്തിലേക്ക് കുരുന്നുകള്‍ ആദ്യ ചുവടുവയ്ക്കുന്ന പുണ്യദിനമാണ് വിജയദശമി. ഭാരതീയ പാരമ്പര്യത്തിലെ അതിശ്രേഷ്ഠമായ ഗുരുശിഷ്യബന്ധത്തിന്റെ തുടക്കംകൂടിയാണത്. ഇരുട്ട് നീക്കി ജ്ഞാനത്തിന്റെ സൂര്യതേജസ്സ് ആത്മാവില്‍ പകരുന്ന ധര്‍മ്മപുരുഷനാണ് ഗുരു. ലോകത്ത് മറ്റ് ഒരിടത്തും ഇതുപോലെ ഗുരുശിഷ്യ ബന്ധത്തിന്റെ ബലവത്തായ കണ്ണികള്‍ ഉണ്ടോയെന്നു സംശയമാണ്.

മാതാപിതാഗുരുദൈവം എന്നാണ് ആപ്തവാക്യം. ദൈവത്തിനു മുമ്പേയാണ് ഗുരുവിനു സ്ഥാനം. ദൈവം എന്തെന്ന് കാട്ടിക്കൊടുക്കാന്‍ കെല്‍പ്പുള്ള നാഥനാണ് ഗുരു. ആ നിലയില്‍ വിജയദശമിയില്‍ ഗുരുവിനുള്ള സ്ഥാനം അദ്വിതീയമാണ്. ഇന്ന് ഗുരു ശിഷ്യ ബന്ധത്തില്‍ പോറലേല്‍ക്കുകയും ഗുരുഹത്യപോലും നടത്തുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ്. മൂല്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തലമുറയാണോ നമുക്കു മുന്നിലുള്ളതെന്ന് സംശയമുണ്ട്. ആ അര്‍ത്ഥത്തില്‍ ഈ വിജയദശമി ദിവസം ഭാരതീയ പാരമ്പര്യം മുന്നില്‍വയ്ക്കുന്ന മൂല്യബോധത്തെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു.

പരമ്പരാഗതമായതെല്ലാം പഴഞ്ചനാണെന്ന ചിന്ത എങ്ങനെയൊക്കെയോ യുവതലമുറയിലെ കുറേപേരെയെങ്കിലും ബാധിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇന്ന് സമൂഹത്തില്‍ കാണുന്ന പല തെറ്റായ കാര്യങ്ങള്‍ക്കും കാരണം. മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ അഭാവം ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനാകും. ഭാഷയും ശാസ്ത്രവും കമ്പ്യൂട്ടറുമൊക്കെ പഠിക്കുന്നതോടൊപ്പം മാതാപിതാക്കളെയും മുതിര്‍ന്നവരെയും ഗുരുക്കന്മാരെയുമൊക്കെ ബഹുമാനിക്കാനും ആദരിക്കാനും ഒക്കെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. മുന്‍ തലമുറകള്‍ ഇതൊക്കെ അവരുടെ പൂര്‍വികരില്‍നിന്ന് കണ്ടു പഠിച്ചതാണ്. എന്നാല്‍ പുരോഗമനത്തിന്റെ പേരില്‍ പഴയതൊക്കെ തെറ്റാണെന്ന് പഠിപ്പിച്ചതിന്റെ പ്രത്യാഘാതമാണ് നമ്മള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്.  ഇവിടെയാണ് ഭാരതീയ ഗുരു പരമ്പര മുന്നോട്ടുവച്ച ഗുരു ശിഷ്യ ബന്ധത്തിന്റെ പവിത്രത എന്താണെന്ന് നാം അറിയേണ്ടത്.

ഗുരുശിഷ്യ ബന്ധം എന്നത് ആത്മീയ തലത്തില്‍മാത്രമല്ല. ജ്ഞാനം കാട്ടുന്ന ഗുരുവും അറിവുനല്‍കുന്ന ഗുരുവും ഒക്കെ ഗുരുതന്നെയാണ്. അജ്ഞാനത്തിന്റെ അന്ധകാരത്തില്‍നിന്ന് ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്ന ഗുരുക്കന്മാരെ പ്രണമിക്കാതെ ഒരു വ്യക്തിക്കും ജീവിതത്തിന്റെ വിശാലമായ ഭൂമിയിലൂടെ സഞ്ചരിക്കാനാവില്ല. വിജയദശമി എന്നത് ഗുരു ശിഷ്യ ബന്ധത്തിന്റെ പവിത്രത ഓര്‍മ്മിക്കുന്ന ദിനംകൂടിയാണ്.

Share19TweetSend

Related Posts

എഡിറ്റോറിയല്‍

രാഷ്ട്രചരിത്രത്തിന് പുതിയ ദിശയും മാനവും

എഡിറ്റോറിയല്‍

ഗുരുത്വം പ്രോജ്ജ്വലിക്കട്ടെ

എഡിറ്റോറിയല്‍

ജാതി രാക്ഷസന്റെ താണ്ഡവം

Discussion about this post

പുതിയ വാർത്തകൾ

ഇന്ത്യ ഈജിപ്റ്റ് വ്യാപരബന്ധത്തിന് പുത്തനുണര്‍വ്

പാക്കിസ്ഥാന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

റിപ്പബ്ലിക് ദിനത്തില്‍ നിയമസഭാ മന്ദിരത്തിനു മുന്നില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ദേശീയ പതാക ഉയര്‍ത്തി

റിപ്പബ്ലിക്ദിന പരേഡ്: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം

മതതേരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി

കനത്ത സുരക്ഷയില്‍ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം

ശബരിമലയില്‍ ഇക്കുറി വരുമാനം 351 കോടി

ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ മറ്റാരുടെയും സ്വത്തുക്കള്‍ കോടതി ഉത്തരവിന്റെ പേരില്‍ ജപ്തി ചെയ്യരുത്: ഹൈക്കോടതി

റിപ്പബ്ലിക് ദിനപരേഡില്‍ യുപി രാമകഥ അവതരിപ്പിക്കും

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies