ഹരിപ്പാട്: ഈവര്‍ഷത്തെ മണ്ണാറശ്ശാല ആയില്യം ഉത്സവത്തിന് തുലാമാസത്തിലെ പുണര്‍തം നാളായ തിങ്കളാഴ്ച തുടക്കമാകും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നടതുറക്കും. തുടര്‍ന്ന് ദീപക്കാഴ്ച. 6.15 ന് മണ്ണാറശ്ശാല ശ്രീ നാഗരാജ പുരസ്‌ക്കാര ദാനം. മോഹിനിയാട്ട കാലാകാരി പദമശ്രി കലാമണ്ഡലം ക്ഷേമവതി പുരസ്‌ക്കാരം ഏറ്റുവാങ്ങും. രാത്രി ഏഴിന് ഡോ. ജാനകി രംഗരാജന്റെ നടനാഞ്ജലി.
പൂയം നാളായ ചൊവ്വാഴ്ച രാവിലെ 11 ന് മാഹപ്രസാദമൂട്ട്. 12 നും 2.30 നും മദ്ധ്യേ സര്‍പ്പയക്ഷിയുടെയും നാഗരാജാവിന്റെയും ശ്രീകോവിലുകളില്‍ ചതുശ്ശത നിവേദ്യത്തിന് ശേഷം മണ്ണാറശ്ശാല വലിയമ്മ ഉമാദേവി അന്തര്‍ജനം നടത്തുന്ന ഉച്ചപൂജ. വൈകിട്ട് 3.30 ന് പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പാണ്ടിമേളം. വൈകിട്ട് ആറിന് അഭിഷേക് രഘുറാമിന്റെ സംഗീത സദസ്. രാത്രി ഏഴിന് വലിയമ്മ ഉമാദേവി അന്തര്‍ജനം ഇളമുറയില്‍പ്പെട്ട അന്തര്‍ജനങ്ങള്‍ക്കൊപ്പം ക്ഷേത്ര ദര്‍സനം നടത്തും. രാത്രി ഒമ്പതിന് കഥകളി. കഥകള്‍- കീചകവധം, ബാലിവധം. കലാമണ്ഡലം ഗോപി, മാര്‍ഗി വിജയകുമാര്‍, കുടമാളൂര്‍ മുരളീകൃഷ്ണന്‍, കലാമണ്ഡലം ചിനോഷ് ബാലന്‍ എന്നിവരാണ് കീചക വധത്തില്‍ വേഷമിടും.
ആയില്യം നാളായ ബുധനാഴ്ച പുലര്‍ച്ചേ 3.30 ന് നട തുറക്കും. 10 ന് മഹാപ്രസാദമുട്ട്. 1.30 നും 2.30 നും മദ്ധ്യേ ആയില്യം എഴുന്നള്ളത്ത്. വൈകിട്ട് നാലിന് ശേഷം ആയില്യം പൂജ, നൂറുപാലും, ഗുരുതി എന്നിവ നടക്കും. രാത്രി വൈകി ആകാശ സര്‍പ്പങ്ങള്‍ക്ക് ബലി തൂകുന്ന സങ്കല്‍പ്പത്തില്‍ തട്ടിന്‍മേല്‍ നൂറും പാലും നടക്കുന്നതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത്. മകം നാളായ വ്യാഴാഴ്ച ക്ഷേത്രത്തില്‍ ശുദ്ധിക്രീയകള്‍ നടക്കും.
Discussion about this post