
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ക്ഷേത്രനട വലംവച്ചത്തിയ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും മണിയടിച്ച് നടതുറന്നു. ശ്രീകോവിലിലെ വിളക്കുതെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചു.
തുടര്‍ന്ന് മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ആഴിതെളിച്ചു. പതിനെട്ടാംപടിക്കുതാഴെ ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്തമേല്‍ശാന്തി കോട്ടയം തിരുവഞ്ചൂര്‍ കാരിക്കാട്ടില്ലം സൂര്യഗായത്രത്തില്‍ എസ്.ഇ.ശങ്കരന്‍നമ്പൂതിരി, മാളികപ്പുറം നിയുക്ത മേല്‍ശാന്തി തൃശ്ശൂര്‍ തലപ്പിള്ളി തെക്കുംകര എടക്കാനം ഇല്ലത്ത് ഇ.എസ്.ഉണ്ണികൃഷ്ണന്‍ എന്നിവരെ മേല്‍ശാന്തി ശ്രീകോവിലിന് മുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ എസ്.ഇ.ശങ്കരന്‍നമ്പൂതിരിയെ അഭിഷേകംചെയ്ത് ശബരിമല മേല്‍ശാന്തിയായി അവരോധിച്ചു. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ കൂട്ടിക്കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം ഉപദേശിച്ചു.
അതിനുശേഷം മാളികപ്പുറത്ത് ഇ.എസ്.ഉണ്ണികൃഷ്ണനെ മേല്‍ശാന്തിയായും അവരോധിച്ചു.
Discussion about this post