കേരളത്തിന് 580 കോടിയുടെ കേന്ദ്രസഹായം

ന്യൂഡല്‍ഹി: വികസനകാര്യങ്ങള്‍ക്കായി കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ 580 കോടി രൂപയുടെ സഹായം നല്‍കും.  നഗരങ്ങളുടെ വികസനത്തിനാണ് ഈ തുക ഉപയോഗിക്കുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ചര്‍ച്ചക്കിടെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.

ഭൂമികയുടെ സ്വതന്ത്ര അവകാശം കേന്ദ്രത്തിന് നല്‍കണമെന്ന ഉപാധിയോടെ ഫാക്ടിന് 1000 കോടി അനുവദിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഫാക്ട് തൊഴിലാളികളുടേയും സംസ്ഥാന സര്‍ക്കാരിന്‍റെയും പ്രതികരണം അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു.

 

 

Related News

Discussion about this post

പുതിയ വാർത്തകൾ