ശബരിമല: മണ്ഡലകാലത്തിനു പരിസമാപ്തി കുറിച്ച് ശബരിമല നട അടച്ചു. ഇന്നലെ രാവിലെ 11.02നും 11.40നും ഇടയ്ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ നടന്നത്. പൂജയ്ക്കു മുന്നോടിയായി കളഭം എഴുന്നള്ളത്തും കളഭാഭിഷേകവും നടന്നു. ഇനി മകരവിളക്ക് ഉത്സവത്തിനായി 30നു വൈകുന്നേരം അഞ്ചിന് നട തുറക്കും. 15നു വൈകുന്നേരമാണ് മകരവിളക്ക്.
Discussion about this post