വര്‍ക്കല: ചിലക്കൂര്‍ ഇളമ്പന ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക തിരുനാള്‍ ഉത്സവം 9ന് കൊടിയേറി 15ന് ആറാട്ടോടെ സമാപിക്കും. 9ന് രാവിലെ 8നും 8.45നും മധ്യേ തൃക്കൊടിയേറ്റ്. തുടര്‍ന്ന് കൊടിച്ചുവട്ടില്‍ പറയിടല്‍. രാത്രി 8നും 8.30നും മധ്യേ കാപ്പുകെട്ടി കുടിയിരുത്ത്, തോറ്റംപാട്ട്. എല്ലാദിവസവും തോറ്റംപാട്ട്, അന്നദാനം, കലശപൂജ, കലശാഭിഷേകം, കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, ചമയവിളക്ക് എന്നിവയുണ്ടാകും. 11ന് രാത്രി 7.30ന് സംഗീതസംഗമം. 12ന് രാത്രി 7.30ന് മാലപ്പുറം തൃക്കല്യാണം, 10ന് മേജര്‍സെറ്റ് കഥകളി. കഥ: ദക്ഷയാഗം. 13ന് 10ന് നാഗരൂട്ട്. 14ന് 9ന് സമൂഹ പൊങ്കാല, രാത്രി 11ന് പള്ളിനായാട്ടിന് പുറപ്പെടല്‍, നായാട്ട് ഘോഷയാത്ര. 15ന് 3ന് ആറാട്ട് പുറപ്പാട്. ആറാട്ട് തിരിച്ചെത്തിയശേഷം വെടിക്കെട്ട്, വലിയകാണിക്ക. 12ന് കൊടിയിറക്ക്.
Discussion about this post