മല്ലപ്പള്ളി: തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 25ന് ആരംഭിക്കും. തന്ത്രി ചോണൂരില്ലത്ത് ഈശ്വരന്‍ നന്പൂതിരിപ്പാട്, മേല്‍ശാന്തി സതീഷ് നന്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. കലാസന്ധ്യയുടെ ഉദ്ഘാടനം നടന്‍ കൊല്ലം തുളസി നിര്‍വഹിക്കും.
മാര്‍ച്ച് 6ന് രാത്രി 8.30ന് കാവടി വിളക്ക്, 7ന് രാവിലെ 8ന് കാവടി പുറപ്പാട്, അമ്പലപ്പുഴ സുരേഷ് വര്‍മ്മയുടെ ഓട്ടന്‍തുള്ളല്‍, 12ന് കാവടിയാട്ടം, 4ന് വേലകളി, രാത്രി 9ന് വില്‍ സ്വരാജിന്റെ ഗാനമേള, 12ന് ശിവരാത്രിപൂജ, 1ന് പ്രഭാഷണം എന്നിവയുണ്ടാകും.
Discussion about this post