തിരുവനന്തപുരം: ശ്രീ കല്ലമ്മന്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ വാര്‍ഷികോത്സവം മാര്‍ച്ച് 10, 11, 12 തീയതികളില്‍ നടക്കും. വാര്‍ഷികോത്സവത്തോടനുബന്ധിച്ചുള്ള കാല്‍നാട്ടുകര്‍മ്മം 4ന് മേല്‍ശാന്തി ചന്ദ്രശേഖരന്‍ പോറ്റി നിര്‍വ്വഹിച്ചു.
10ന് ഉച്ചയ്ക്ക് 1 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 6ന് ഐശ്വര്യപൂജ, 8ന് പുഷ്പാഭിഷേകം തുടര്‍ന്ന് അത്താഴപൂജ. 11ന് രാവിലെ 10.15ന് പൊങ്കാല ആരംഭം, 12.15ന് പൊങ്കാല നിവേദ്യം. 1ന് ഉച്ചപൂജ, 6.30ന് ദീപാരാധന, 7.30ന് ആനപ്പുറത്ത് എഴുന്നള്ളിപ്പ് ആരംഭം. 12ന് രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, ഉച്ചയ്ക്ക് ഉച്ചകൊട.
Discussion about this post