ചേര്‍ത്തല: ചേര്‍ത്തല കാര്‍ത്ത്യായനി ദേവിക്ഷേത്രത്തിന് മുന്‍വശം നിര്‍മിച്ച അലങ്കാരഗോപുരത്തിന്‍റെ സമര്‍പ്പണം നടന്നു. ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി. വിശ്വംഭരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അലങ്കാരഗോപുരം സമര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.ഉണ്ണികൃഷ്ണന്‍, കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം അഡ്വ. സി.കെ. ഷാജിമോഹന്‍, സി.പി.എം. ജില്ലാക്കമ്മിറ്റയംഗം എന്‍.ആര്‍. ബാബുരാജ്, ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ എസ്. രാധാമണിയമ്മ, ഉപദേശകസമിതി സെക്രട്ടറി കെ. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല ദേവിനന്ദനത്തില്‍ എസ്. ജയകുമാറാണ് അലങ്കാര ഗോപുരം നിര്‍മിച്ചു നല്‍കിയത്.
Discussion about this post