ശബരിമല: ഉല്‍സവത്തിനായി ശബരിമല ക്ഷേത്രനട ഞായറാഴ്ച അഞ്ചിനു തുറക്കും. തുടര്‍ന്നു ശുദ്ധിക്രിയകളും മുളപൂജയും നടക്കും. 14ന് 10.20നും 11നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ഉല്‍സവത്തിനു കൊടിയേറും. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം മുളപൂജ നടക്കും.
ഉത്സവത്തിന്‍റെ രണ്ടാം ദിവസമായ 15 മുതല്‍ പള്ളിവേട്ടയായ 22 വരെ 11.30ന് ഉല്‍സവബലി. ഒന്നു മുതല്‍ 2.30 വരെ ഉല്‍സവബലി ദര്‍ശനം. ഈ ദിവസങ്ങളില്‍ 9.30 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുകയുള്ളു. 22 വരെ അത്താഴ പൂജയ്ക്കു ശേഷം ശ്രീഭൂതബലി നടക്കും. 22നു രാത്രിയില്‍ പള്ളിവേട്ടക്കായി ദേവനെ ശരംകുത്തിയിലേക്ക് എഴുന്നള്ളിക്കും.
23ന് 11.30ന് പമ്പയില്‍ ആറാട്ട്. ആറാട്ടിനായി ഒന്‍പതിനു പമ്പയിലേക്കു പുറപ്പെടും. ആറാട്ടിനു ശേഷം ദേവനെ പമ്പാ ഗണപതികോവിലില്‍ എഴുന്നള്ളിച്ചിരുത്തും. മൂന്നിനു തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. 6.30ന് സന്നിധാനത്തില്‍ എത്തും. പതിനെട്ടാംപടി കയറിയ ശേഷം ഉല്‍സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കും.
Discussion about this post