തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് (ഏപ്രില്‍ 15) ആരംഭിക്കും. വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ഗുരുപൂജയോടുകൂടി ഉത്സവം ആരംഭിക്കും. ഈ വര്‍ഷത്തെ കരിക്കകത്തമ്മ പുരസ്‌കാര സമര്‍പ്പണം ചലച്ചിത്രതാരം സുരേഷ്‌ഗോപിക്ക് 15ന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍ നിര്‍വഹിക്കും.
21ന് രാവിലെ 10.15നാണ് പൊങ്കാല. ഉച്ചയ്ക്ക് 2.15ന് െപാങ്കാല നിവേദ്യം.
19, 20 തീയതികളില്‍ നെയ്യാണ്ടിമേളം, പഞ്ചവാദ്യം, താലപ്പൊലി, ഫ്‌ളോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെ പുറത്തെഴുന്നള്ളത്ത് ഉണ്ടായിരിക്കും.രാത്രി ഗുരുസിയോടുകൂടി ഉത്സവം സമാപിക്കും.
Discussion about this post