ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം 2016-17 വര്‍ഷത്തേക്കുള്ള ബജറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു. പുതിയതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ക്യൂകോംപ്ലക്‌സും മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗിനുമായി ബജറ്റില്‍ 125കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്.
വേദിക് സര്‍വ്വകലാശാലക്ക് 10കോടിയും ആയുര്‍വേദ മെഡിക്കല്‍ കോളേജിന് 5കോടിയും വകകൊള്ളിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അറ്റ കുറ്റപ്പണികള്‍, കീഴേടം ക്ഷേത്രങ്ങളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.
ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബര കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ അഡ്വ.കെ.ഗോപിനാഥന്‍, അഡ്വ.എ.സുരേശന്‍, കെ.കുഞ്ഞുണ്ണി, പി.കെ.സുധാകരന്‍, സി.അശോകന്‍, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ സി.എന്‍.അച്യുതന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post