ശബരിമല: വിഷു ആഘോഷത്തിന്റെ ഭാഗമായി സന്നിധാനത്ത് ചൊവ്വാഴ്ച സഹസ്രകലശം നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
14ന് പുലര്‍ച്ചെ നാലിനാണ് വിഷുക്കണി ദര്‍ശനം. പുലര്‍ച്ചെ നടതുറന്ന് ഭഗവാനെ കണികാണിക്കും. അതിനുശേഷം അയ്യപ്പന്മാര്‍ക്ക് കണിദര്‍ശനത്തിന് അവസരം നല്‍കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയും ഭക്തന്മാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. ആറുമണിവരെ വിഷുക്കണി ദര്‍ശനം ഉണ്ടാകും.
Discussion about this post