ലുധിയാന: പഞ്ചാബില്‍ വസ്ത്ര നിറ്‍മ്മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നുപേര്‍ വെന്തുമരിച്ചു. ലുധിയാന റാഹോണ്‍ റോഡിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. മൂന്നു മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
ലുധിയാന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ 11 ഫയര്‍ എഞ്ചിനുകള്‍ ആറു മണിക്കൂറിലധികം ശ്രമിച്ചാണ് തീയണച്ചത്.












