ആലപ്പുഴ: ചെറുതന വെട്ടുവേലില്‍ ഭദ്രകാളിക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ സമര്‍പ്പണം നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചുറ്റമ്പലത്തിന്റെ സമര്പ്പമണം നിര്‍വഹിച്ചു.
ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആധ്യാത്മിക പഠനം നിര്‍ബന്ധമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വേദങ്ങളും പുരാണവും ആയിരിക്കും ആധ്യാത്മികപഠനകേന്ദ്രത്തില്‍ പഠിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം പ്രസിഡന്റ് സുരേന്ദ്രന്‍ പിള്ള ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ശ്രീകുമാര്‍, ഉണ്ണിക്കൃഷ്ണപിള്ള, കെ.എം.പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post