തൃശ്ശൂര്‍: അഖില കേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം ആഗസ്ത് 12 മുതല്‍ 15 വരെ പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തില്‍ നടക്കും. ജാതി-മത ഭേദമെന്യേ എല്ലാവര്‍ക്കും ഭക്തസമ്മേളനത്തില്‍ പങ്കെടുക്കാം. ഭക്തസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 13ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലെ എല്ലാ ശ്രീരാമകൃഷ്ണ, ശാരദാ മഠങ്ങളിലും പൂങ്കുന്നം വിവേകാനന്ദ വിജ്ഞാന ഭവനത്തിലും പേര് രജിസ്റ്റര്‍ ചെയ്യാം. വിലാസം: ഭക്തസമ്മേളന്‍ ഓഫീസ്, എസ്.ആര്‍.കെ.ജി.വി.എം. എച്ച്.എസ്.എസ്., പുറനാട്ടുകര (പി.ഒ.), തൃശ്ശൂര്‍- 680551. ഇ മെയില്‍- െൃസ[email protected]. ഫോണ്‍- 9496416467, 9446830696.
Discussion about this post