പത്തനംതിട്ട: ജില്ലയില്‍ കാവുകളുടെ സംരക്ഷണപരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും.
താല്‍പര്യമുള്ള കാവ് ഉടമസ്ഥര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം കോന്നി എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് 30നകം അപേക്ഷ സമര്‍പ്പിക്കണം. മൂന്‍പ് സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
Discussion about this post