കാഞ്ഞങ്ങാട്: സാര്‍വ്വജനിക ശ്രീ ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ശ്രീ അമ്മനവര്‍ ക്ഷേത്ര പരിസരത്ത് സപ്തംബര്‍ 4 മുതല്‍ 7 വരെ സാര്‍വ്വജനിക ശ്രീ ഗണേശോത്സവം ആഘോഷിക്കും.
4ന് വൈകുന്നേരം 3.30ന് നടക്കുന്ന മാതൃസംഗമത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ.വി.ടി.രമ മുഖ്യാതിഥിയാകും.
5ന് രാവിലെ 8.30ന് ശ്രീകൃഷ്ണ മന്ദിരത്തില്‍ നിന്ന് ശ്രീ ഗണേശ വിഗ്രഹം എഴുന്നള്ളിക്കല്‍. 9.45ന് പ്രാണപ്രതിഷ്ഠ, 10ന് ധ്വജാരോഹണം, ഗണപതിഹോമം, ഉച്ചക്ക് 12ന് ഉച്ചപൂജ. വൈകുന്നേരം 4ന് തായമ്പക, 5ന് സര്‍വ്വൈശ്വര്യ വിളക്കുപൂജ, രാത്രി 7.30ന് നൃത്തസന്ധ്യ, 8.30ന് രംഗപൂജ, മഹാപൂജ.
6ന് രാവിലെ 7 മുതല്‍ വൈകുന്നേരം 5വരെ ഭജന, രാവിലെ 8ന് ഗണപതിഹോമം, ഉച്ചക്ക് 12.30ന് ഉച്ചപൂജ. 1ന് അന്നദാനം. വൈകുന്നേരം 6.30ന് ആദ്ധ്യാത്മികപ്രഭാഷണം, രാത്രി 8.30ന് രംഗപൂജ, മഹാപൂജ.
7ന് രാവിലെ 8.30ന് മഹാഗണപതിഹോമം, 11.30ന് ഹോമപൂര്‍ണ്ണാഹുതി, ഉച്ചക്ക് 12.30ന് ഉച്ചപൂജ, തുടര്‍ന്ന് ധ്വജാവരോഹണം, വൈകുന്നേരം 3.30ന് നിമജ്ജന ഘോഷയാത്ര.
Discussion about this post